Resources     Help Desk     Supports   

ADDRESS

TC 81/4089(3), NIRMALA ARCADE RD, TVM

CALL US

(+91) 9745663111

ഗോൾഡ് & ഡയമണ്ട് ജ്വല്ലറി മാനുഫാക്ച്ചറിംഗ് മർച്ചൻ്റ് അസോ സിയേഷൻ അംഗത്തെക്കുറിച്ച് ചില കേന്ദ്രങ്ങളിൽനിന്നും പടച്ചുവിടുന്ന വാർത്തകൾ അസംബന്ധവും തെറ്റിദ്ധാരണ ജനകവുമാണെന്ന് GDJMMA സംസ്ഥാന കമ്മിറ്റി അറിയിച്ചു. സംഘടനയിലെ ചില അംഗങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിട യിൽ അവമതിപ്പുണ്ടാക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ നി യമനടപടി സ്വീകരിക്കുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.

സംഘടനയിലെ അംഗമായ അൽ മുക്താദിർ ജ്വല്ലറിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ചിലർനടത്തുന്ന കുപ്രചാരണങ്ങൾ അവജ്ഞയോടെ തള്ളിക്കളയണമെന്നും GDJMMA ഭാരവാ ഹികൾ ആവശ്യപ്പെട്ടു. ഇന്ത്യ ഗവണ്മെൻ്റ് നിഷ്‌കർഷിക്കുന്നതും അനുശാസിക്കുന്നതുമായ മാനദണ്ഡങ്ങൾ അനുസരിച്ചിട്ടുള്ള സ്വർണ്ണാഭരണങ്ങളാണ് അൽ മുക്താദിർ ജ്വല്ലറിയിൽ വിൽപന നടത്തിവരുന്നത്. ഈ ആഭരണങ്ങൾക്കെല്ലാം ആജീവനാന്ത വാറന്റിയും നൽകുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശം പരിപൂർണ്ണമായും അംഗീകരിച്ച് 916, HUID, BIS ആഭരണങ്ങൾ മാത്രമാണ് അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ് നാളിതുവരെ വിറ്റഴിച്ചത്. 36% പലിശ സ്വർണ്ണനിക്ഷേപത്തിന് നൽകുമെന്ന ആരോപണം വ്യാജമാണ്. നമ്മുടെ കയ്യിൽ മിച്ചമുള്ള കാശ് കൊണ്ട് ഇന്ത്യയിലെ ഏത് ജ്വല്ലറിയിൽ നിന്ന് ആഭരണം വാങ്ങി യാലും സ്വർണ്ണവിപണിയിലെ വിലക്കയറ്റം കാരണം മറ്റു നിക്ഷേപങ്ങളിലെതിനേക്കാളും 25% ത്തോളം ലാഭം ലഭിക്കുമെന്ന അവസ്ഥയെക്കുറിച്ച് പറഞ്ഞത് അൽ മുക്താദിർ ജ്വല്ലറിയിൽ നിക്ഷേപിക്കുക എന്ന് പ്രചരിപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണ്.

0% പണിക്കൂലി എന്ന വിപ്ലവകരമായ ആശയം കേരളത്തിൽ ആദ്യമായി കൊണ്ടുവന്ന് ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസവും സഹായവും നൽകിയ അൽ മുക്താദിർ ജ്വല്ലറിയുടെ നിലപാടിനെ തുടക്കത്തിലേ എതിർത്ത ചില നിക്ഷിപ്ത‌ താൽപര്യക്കാരാണ് പുതിയ ആരോപണത്തിന് പിന്നിൽ. സാധാരണക്കാർക്ക് 0% പണിക്കൂലി എന്ന അൽ മുക്താദിർ ജ്വല്ലറിയുടെ ആശയം ഏറെ ഉപകാരപ്രദവും ഗു ണകരവുമായതിനാൽ അവർ വളരെ സന്തോഷവാന്മാരുമാ ണ്. നിരവധി ഉപഭോക്താക്കൾ അവരുടെ ഈ ആഹ്ളാദം ഞങ്ങളോട് പങ്കുവെച്ചിട്ടുണ്ട്. അൽ മുക്താദിർ ജ്വല്ലറിയുടെ ലാഭത്തിൽ നിന്നുമാണ് പണിക്കൂലി ഇനത്തിൽ ഇളവ് നൽകി വരുന്നത്. അവർക്ക് സ്വന്തമായി നിർമ്മാണശാല ഉള്ളതിനാൽ ഇങ്ങനെ ചെയ്യുന്നതിൽ പ്രയാസം നേരിടുന്നില്ല.

അൽ മുക്താദിർ ജ്വല്ലറിയുടെ വളർച്ചയിൽ അസൂയപൂണ്ട ചിലർ അവരുടെ സ്ഥാപനത്തിന് മുൻപിലും മറ്റും സോഷ്യൽ മീഡിയയിലെ ചിലരെ ഉപയോഗിച്ച് ദുഷ്പ്രചാരണം നടത്തി അംഗങ്ങളെ പീഡിപ്പിച്ചുവരികയാണ്. ഇത്തരം നീക്കങ്ങൾ ക്കെതിരെ ഞങ്ങൾ നിയമനടപടി സ്വീകരിക്കുന്നതാണെന്ന് ഗോൾഡ് & ഡയമണ്ട് ജ്വല്ലറി മാനുഫാക്ച്ചറിംഗ് മർച്ചന്റ് അ സോസിയേഷൻ സംസ്ഥാന ട്രഷറർ നാസർ അൽ ഹാദി അറിയിച്ചു.