Resources     Help Desk     Supports   

ADDRESS

TC 81/4089(3), NIRMALA ARCADE RD, TVM

CALL US

(+91) 9745663111

ഗോൾഡ് ആന്റ് ഡയമണ്ട് ജ്വല്ലറി മാനുഫാക്ച്ചറിംഗ് മർച്ചന്റ് അസോസിയേഷൻ ആൾ കേരള പ്രസിഡന്റായി ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിനെ തിരഞ്ഞെടുത്തു.

സ്വർണ്ണാഭരണ നിർമ്മാണത്തിനും വ്യവസായത്തിനും വിപ്ലവകരമായ മാറ്റമാണ് ഇന്ത്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ സമയത്ത് അസംഘടിതരായ ജ്വല്ലറി ഉടമകളുടെയും, ജ്വല്ലറി ജീവനക്കാരുടെയും, ജ്വല്ലറി നിർമ്മാണ ജീവനക്കാരുടെയും ക്ഷേമത്തിനും നിലനിൽപ്പിനും അവരുടെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിനും വേണ്ടി എല്ലാവരും ചേർന്ന് ഗോൾഡ് ആന്റ് ഡയമണ്ട് ജ്വല്ലറി മാനുഫാക്ച്ചറിംഗ് മർച്ചന്റ് അസോസിയേഷൻ (GDJMMA) എന്ന സംഘടന രൂപീകരിച്ചു. സംഘടനയുടെ ആൾ കേരള പ്രസിഡന്റായി ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിനെ (അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ) ഐക്യകണ്ഠേന തിരഞ്ഞെടുത്തു.